ട്രാൻസ് ​ജെൻഡർമാരുടെ ജീവിതം അരങ്ങിലാടി എസ്.എൻ.എം കോളജ്

പത്തനംതിട്ട: ആവർത്തന വിരസത നിറഞ്ഞ മൂകാഭിനയ വേദിയിൽ വ്യത്യസ്ത പ്രമേയവുമായി എത്തി ശ്രദ്ധ നേടി പറവൂർ എസ്.എൻ.എം കോളജിലെ വിദ്യാർഥികൾ. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തി‍ൻെറ കഥയാണ്​ ഇവർ അരങ്ങിൽ എത്തിച്ചത്​. മീനാക്ഷി, ആരതി, ജോസ്, ആര്യ, സോന, ആയുഷ് എന്നിവർ നിറഞ്ഞുനിന്ന മൂകാഭിനയം സദസ്സിനെ ഏറെ ആകർഷിച്ചു. ഗുരു വൈശാഖി‍ൻെറ ശിക്ഷണത്തിൽ വെറും 15 ദിവസം കൊണ്ടാണ് ഇവർ മൂകാഭിനയം പഠിച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗം സമൂഹത്തിലും സ്വന്തം കുടുംബത്തിലും നേരിടുന്ന വെല്ലുവിളികൾ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും മൂകാഭിനയത്തിന് ഉണ്ടായിരുന്നു എന്ന് മത്സരാർഥികൾ പറഞ്ഞു. സ്വന്തം വീട്ടുകാരിൽനിന്നുപോലും ഒറ്റപ്പെടുന്ന ദുരവസ്ഥയും വേദിയിൽ തെളിഞ്ഞു. വിവാഹ സമയമാകുമ്പോൾ ഇവർ നേരിടുന്ന മാനസിക പ്രശ്​നങ്ങളും സദസ്യരുടെ കണ്ണുതുറപ്പിക്കുന്നതായി. ഇവരുടെ ഈ ഉദ്യമം നിറഞ്ഞ കൈയടികളോടെയാണ് സദസ്സ്​​ സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.