നൂറനാട് ടി. പുഷ്പാംഗദൻ പുരസ്കാരം ഡോ. എം.എസ്. സുനിലിന് സമ്മാനിച്ചു

അടൂർ: 'നൂറനാട് ടി. പുഷ്പാംഗദൻ സ്മാരക പ്രഥമ ജീവകാരുണ്യ പുരസ്കാരം' ജീവകാരുണ്യ പ്രവർത്തക ഡോ. എം.എസ്. സുനിലിന് സമ്മാനിച്ചു. കാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. കെ.ആർ. ചന്ദ്രശേഖരൻപിള്ള അധ്യക്ഷതവഹിച്ചു. ക്ഷേത്ര സമന്വയ സമിതി ജ്യോതിഷ, താന്ത്രികാചാര്യസഭ സംസ്ഥാന പ്രസിഡന്‍റ്​ കാരക്കൽ രാജൻ തന്ത്രികൾ പുരസ്കാരം സമ്മാനിച്ചു. കുടശനാട് മുരളി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, നൂറനാട് മധു, എസ്. മീരാസാഹിബ്, പഴകുളം ശിവദാസൻ, ആന്‍റണി പഴകുളം, എം.ആർ. ജയപ്രസാദ്, മഹേന്ദ്രദാസ്, ടി.പി. അനിരുദ്ധൻ, ശ്രീദേവ്, സിന്ധു രാജൻപിള്ള തുടങ്ങിയവർ സംസാരിച്ചു. PTL ADR MSSunil നൂറനാട് ടി. പുഷ്പാംഗദൻ സ്മാരക പ്രഥമ ജീവകാരുണ്യ പുരസ്കാരം ഡോ. എം.എസ്. സുനിലിന് കാരക്കൽ രാജൻ തന്ത്രികൾ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.