കോഴഞ്ചേരി പഞ്ചായത്ത്​ പ്രവർത്തനം പുതിയ സോഫ്റ്റ് വെയറിൽ

കോഴഞ്ചേരി: പഞ്ചായത്തുകളിലെ ഈ ഗവേണൻസ് സംവിധാനം കൂടുതൽ പൊതുജന സൗഹൃദം ആക്കുന്നതിനായി രൂപപ്പെടുത്തിയ ഇന്‍റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മൻെറ് സിസ്റ്റം എന്ന സോഫ്റ്റ്​വെയറി‍ൻെറ പ്രവർത്തനം കോഴഞ്ചേരി പഞ്ചായത്തിൽ ആരംഭിച്ചു. എല്ലാ സേവനങ്ങളും ഒറ്റ സോഫ്റ്റ്‌വെയർ മുഖാന്തരം നൽകുക വഴി ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനക്ഷേമകരവും ആകുന്നതുകൂടാതെ, മാറുന്ന കാലത്തിനനുസരിച്ച് ഓൺലൈൻ സംവിധാനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിനും പൊതുജനങ്ങളുടെ അവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുന്നതിനും സാധിക്കുമെന്ന് ഫ്രണ്ട് ഓഫിസിലെ സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ്​ ജിജി വർഗീസ് പറഞ്ഞു. പൊതുജനങ്ങൾക്ക് നേരിട്ട് ഓഫിസിൽ എത്താതെ ലോകത്തി‍ൻെറ ഏതുഭാഗത്ത് ഇരുന്നും പഞ്ചായത്തിൽനിന്ന്​ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഓൺലൈൻ മുഖേന ലഭിക്കുന്ന തരത്തിലുള്ള സജ്ജീകരണമാണ് ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‌വെയർ മുഖേന ക്രമീകരിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്‍റ്​ മിനി സുരേഷ്, സ്ഥിരംസമിതി ചെയർപേഴ്സൻ സുമിത ഉദയകുമാർ, അംഗങ്ങളായ വാസു ടി.ടി, ബിജിലി പി.ഈശോ, മേരി കുട്ടി സി.എം, ഗീതു മുരളി, സെക്രട്ടറി ഷാജി എ.തമ്പി, അസി.​ സെക്രട്ടറി എസ്.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പുതുവാക്കൽ വായനശാലയിൽ അനുമോദനവും സെമിനാറും കുളനട: കേരളത്തിൽ ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് തുരുത്തിക്കാട് ബി.എ.എം കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജി‍ൻെറ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച പുതുവാക്കൽ ഗ്രാമീണ വായനശാലക്ക്​ അനുമോദനം നൽകും. ഒപ്പം 'ഗ്രാമീണ വികസനവും വായനശാലകളും' വിഷയത്തിൽ സെമിനാറും ഈ മാസം 10ന് നാലുമണിക്ക് വായനശാല ഹാളിൽ നടക്കും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രഫസർ ഡോ. ജി.എസ്. അനീഷ്​കുമാർ മുഖ്യാതിഥി ആയിരിക്കും. തീയതി നീട്ടി പത്തനംതിട്ട: 2021-22 അധ്യയന വര്‍ഷത്തില്‍ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 15 വരെ ദീര്‍ഘിപ്പിച്ചു. ksb.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍. 0468 2961104.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.