പത്തനംതിട്ട: അന്തർ സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ജില്ല സാക്ഷരതാമിഷനും അങ്ങാടി പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന 'ചങ്ങാതി' പദ്ധതിയുടെ ഭാഗമായി സാക്ഷരതാ സര്‍വേ നടത്തി. റാന്നി അങ്ങാടി പഞ്ചായത്തിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴില്‍ ശാലകളിലുമായിരുന്നു സര്‍വേ. സാക്ഷരത മിഷൻെറ പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യതാ പഠിതാക്കള്‍, കായംകുളം എം.എസ്.എം കോളജ് എന്‍.എസ്.എസ് യൂനിറ്റ് വിദ്യാര്‍ഥികള്‍, പ്രേരക്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നൂറുപേരുടെ സംഘം വിവിധ ടീമുകളായാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് ഏപ്രില്‍ രണ്ടാം വാരം പ്രസിദ്ധീകരിക്കും. തുടര്‍ന്ന്, അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. ഇതിന് ഇന്‍സ്‌ട്രക്ടര്‍മാരെ നിയോഗിക്കും. ചങ്ങാതി പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകള്‍. പശ്ചിമബംഗാളില്‍നിന്നുള്ള പിന്‍റു മണ്ഡലിനെ സര്‍വേ ചെയ്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ സര്‍വേ ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി ബംഗ്ലാംകടവ് ഉപാസന തിയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജേക്കബ് സ്റ്റീഫന്‍, മെംബര്‍മാരായ ബി. സുരേഷ് കുമാര്‍, അഞ്ജു ജോണ്‍, ആന്‍ഡ്രൂസ്, ജില്ല കോഓഡിനേറ്റര്‍ ഇ.വി. അനില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലീല ഗംഗാധരന്‍, പൊതുപ്രവര്‍ത്തകന്‍ നിസാം കുട്ടി, ബ്ലോക് പ്രേരക് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 11 CHANGATHY ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ ജില്ല സാക്ഷരത മിഷൻെറ ചങ്ങാതി സര്‍വേ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.