പത്തനംതിട്ട: പിരിമുറുക്കമില്ലാതെ പരീക്ഷകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തുകൊണ്ട് കുട്ടികളുമായി നടത്തുന്ന ചര്‍ച്ചയുടെ അഞ്ചാം പതിപ്പ് ഏപ്രില്‍ ഒന്നിന് നടക്കും. രാജ്യത്തിനകത്തും വിദേശത്തുമായി കോടിക്കണക്കിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്ത് നടത്തുന്ന പരീക്ഷ പേ ചര്‍ച്ച വീക്ഷിക്കാന്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ക്രമീകരണം ചെയ്തതായി അടൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജോസഫ് പോള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സര്‍ഗാത്മക രചന മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തില്‍നിന്നുള്ള കുട്ടി അടക്കം പങ്കെടുക്കുന്നുണ്ട്. തത്സമയ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാമന്ത്രി മറുപടി പറയും. ഡല്‍ഹിയില്‍ ടൗണ്‍ ഹാള്‍ ഇന്‍ററാക്ടിവ് ഫോര്‍മാറ്റില്‍ താല്‍ക്കട്ടോറ സ്‌റ്റേഡിയത്തില്‍നിന്ന് രാവിലെ 11നാണ് സംവാദം ലൈവ് ചെയ്യുന്നത്. സംസ്ഥാന ഗവര്‍ണര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന പരിപാടി വീക്ഷിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്ഭവനുകള്‍ സന്ദര്‍ശിക്കാനും അവസരം നല്‍കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തില്‍ ബിഗ് സ്‌ക്രീന്‍ ക്രമീകരിച്ച് സംവാദം വീക്ഷിക്കാം. എല്ലാ ക്ലാസ്മുറികളിലും ടെലിവിഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി. അടൂര്‍ കേന്ദ്രീയ വിദ്യാലയ അധ്യാപകരായ ടി.പി.എസ്. നായര്‍, വി.എന്‍. ജ്യോതി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. അന്തർസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: ജില്ലയില്‍ താമസിച്ച് ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനം ഉറപ്പാക്കാനായി സര്‍ക്കാറിൻെറ രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്‍ററിൻെറ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ബുധനാഴ്ച വൈകീട്ട് മൂന്നിന് ഓൺലൈനായി നിര്‍വഹിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ ജോലി, ബാങ്കിങ്, ആരോഗ്യം, യാത്രസംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിര്‍മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്ന് ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ സഹായം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ജില്ലതല ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ ലഭ്യമാക്കും. ജില്ല ലേബര്‍ ഓഫിസിനുസമീപം പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്‍ററിലെ കോള്‍ സെന്‍ററിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാൻ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.