കാത്തലിക് സിറിയൻ ബാങ്കിൽ ചതുർദിന പണിമുടക്ക്​ ആരംഭിച്ചു

പത്തനംതിട്ട: ദേശീയ തൊഴിലാളി പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചും 11ാം ഉഭയകക്ഷിക്കരാർ നടപ്പാക്കുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചും കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള നാലുദിവസത്തെ പണിമുടക്ക്​ ആരംഭിച്ചു. ജില്ലയിൽ സി.എസ്.ബി ബാങ്കിന്റെ 20 ശാഖകളും അടഞ്ഞുകിടന്നു. ചില ശാഖകൾ തുറക്കാൻ ശ്രമിച്ചത് ട്രേഡ്​ യൂനിയൻ ഐക്യവേദി തടഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജീവനക്കാർ പ്രധാന ശാഖക്കുമുന്നിലും പത്തനംതിട്ട ശാഖക്കുമുന്നിലും ധർണ സംഘടിപ്പിക്കുമെന്ന് യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.