അടൂര്‍: ടൗണ്‍ ജുമാമസ്ജിദിനു മുന്നില്‍നിന്ന് വിനോബാജി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഇരട്ടപ്പാലം പണിയുടെ ഭാഗമായി ഇവിടെ നിർദിഷ്ട അപ്രോച്ച് റോഡിന്റെ ഉയരത്തില്‍ ഓട പണിക്കാണ് രണ്ടുവർഷം മുമ്പ് പാത മുറിച്ചത്. പണി മുടങ്ങിയതോടെ ഒന്നര വർഷത്തിലേറെ ഗതാഗതം തടസ്സപ്പെട്ടു. അടുത്തിടെയാണ് പാത കൂട്ടിച്ചേർക്കപ്പെട്ടത്. എന്നാൽ, പാലത്തിന്‍റെ ഉയരത്തിൽ ഈ പാത ഉയർത്താഞ്ഞതിനാൽ വാഹനങ്ങൾക്ക് കടക്കാൻ പ്രയാസമാണ്. തിരികെ മെയിൻ റോഡിൽ കയറണമെങ്കിലും കുത്തനെ കയറ്റമാണ്. മണ്ണിളകിയും മെറ്റൽ നിരന്നും ഓടക്ക് മേൽമൂടി ഇല്ലാതെയും ദുർഘടമാണ് സഞ്ചാരം. ടാർ ചെയ്യാത്തതിനാൽ റമദാൻ വ്രതം തുടങ്ങുമ്പോൾ പള്ളിയിലേക്കുള്ള സഞ്ചാരവും ബുദ്ധിമുട്ട് നിറഞ്ഞതാകും. ജല അതോറിറ്റി ഓഫിസ്, ശ്രീമൂലം ചന്ത, ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍, 20ലേറെ വ്യാപാര സ്ഥാപനങ്ങള്‍, 50ലേറെ വീടുകള്‍ എന്നിവിടങ്ങളിലേക്കുള്ള മാര്‍ഗമാണിത്. വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടവും തീരെയില്ലാതായി. കെ.എസ്.ആര്‍.ടി.സി കവലയില്‍നിന്ന് തുടങ്ങുന്ന പാത പാര്‍ഥസാരഥി ക്ഷേത്രകവലക്കു പടിഞ്ഞാറ് മെയിന്‍ റോഡില്‍തന്നെയാണ് വന്നുചേരുന്നത്. ശ്രീമൂലം മാര്‍ക്കറ്റ്-പാമ്പേറ്റുകുളം പാതയിലേക്കും വിനോബാജി റോഡ് വഴി പോകാം. പന്നിവിഴയിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണിത്. പടിഞ്ഞാറുനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാതയിലെ ബുദ്ധിമുട്ട് അറിയാതെ കുഴങ്ങുന്നത് പതിവാണ്. ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് തിരിച്ചുപോകാനും വിഷമം നേരിടുന്നു. അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയാലേ ഇതിലെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയൂ. മഴയത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിനും പരിഹാരമായില്ല. PTL ADR Road വിനോബാജി റോഡ്: അടൂര്‍ ജുമാമസ്ജിദിനുമുന്നിലെ കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.