സംയുക്ത ട്രേഡ് യൂനിയൻ പ്രകടനവും പൊതുസമ്മേളനവും

മല്ലപ്പള്ളി: സംയുക്ത ട്രേഡ് യൂനിയൻ മല്ലപ്പള്ളി താലൂക്കിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ടൗണിൽ നടന്ന പൊതുസമ്മേളനം സി.പിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. ഫിലിപ് കോശി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവഹണ സമിതിയംഗം എ.ഡി. ജോൺ അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂനിയൻ നിയോജക മണ്ഡലം കൺവീനൻ സി.ടി. തങ്കച്ചൻ, സി.ഐ.ടി.യു ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.കെ. സുകുമാരൻ, കെ.ടി.യു.സി മണ്ഡലം സെക്രട്ടറി ജോസഫ് ഇമ്മാനുവേൽ, സി.കെ.ടി.യു മണ്ഡലം സെക്രട്ടറി വി.എസ്. സോമൻ, പ്രഫ. ജേക്കബ് ജോർജ്, എബി മേക്കരിങ്ങാട്ട്, സണ്ണി ജോൺസൻ, സജി തോട്ടത്തിമലയിൽ, സജി തേവരോട്ട്, ഷിബു വേങ്ങത്താനം, ജോസ് മാത്യു ഒരുപ്രാമണ്ണിൽ, പി.വി. മനോഹരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൻ, തമ്പി കാട്ടാമല, കുഞ്ഞുമോൻ കൊല്ലാതോട്ടത്തിൽ, ദേവദാസ് മണ്ണൂരാൻ, വിജയൻ പിള്ള, സതീഷ് മണിക്കുഴി, കെ.പി. രാജേന്ദ്രൻ, കെ.ജെ. മത്തായി എന്നിവർ സംസാരിച്ചു. എഴുമറ്റൂർ, പെരുമ്പെട്ടി, ചുങ്കപ്പാറ എന്നിവിടങ്ങളിലും സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഫോട്ടോ: സംയുക്ത ട്രേഡ്​ യൂനിയനുകളുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.