പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾ പ്രാപ്തരാകണം -എം.ഐ. അബ്ദുൽ അസീസ്

പത്തനംതിട്ട: പ്രതിസന്ധികളെ അതിജീവിച്ച് വിശ്വാസിസമൂഹം മുന്നോട്ടുപോകാൻ പ്രാപ്തരാകണമെന്ന് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ജില്ല പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുമ്പോൾ വലിയ സാധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.എം. ഷാജി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി.പി. അബ്ദുർറഹ്​മാൻ പെരിങ്ങാടി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ല സെക്രട്ടറി പി.എച്ച്. റഷീദ്, ഷിയാസ് പന്തളം എന്നിവർ സംസാരിച്ചു. Ptl rni _4 jih ഫോട്ടോ: ജമാഅത്തെ ഇസ്‌ലാമി ജില്ല സംഗമം കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.