മങ്ങാരം ഗവ. യു.പി സ്കൂൾ വാർഷികം

പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിന്‍റെ 80ാം വാർഷികവും വിരമിക്കുന്ന അധ്യാപികക്ക്​ യാത്രയയപ്പ്​ സമ്മേളനവും പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്​ ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ആറാം ക്ലാസ്​ വിദ്യാർഥി കെ. ഷിഹാദ് ഷിജുവിനെ നഗരസഭ കൗൺസിലർ സുനിത വേണു അനുമോദിച്ചു. വിരമിക്കുന്ന നൂറയാനി ടീച്ചറെ പൊന്നാടയണിച്ചു. കൗൺസിലർ കെ.വി. ശ്രീദേവി സമ്മാനം വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്​ കെ.എച്ച്. ഷിജു, എസ്.എം.സി ചെയർമാൻ എം.ബി. ബിനുകുമാർ, എസ്‌.എസ്.ജി അംഗം ടി.എൻ. കൃഷ്ണ പിള്ള എന്നീിവർ സംസാരിച്ചു. പ്രഥമാധ്യാപിക ജിജി റാണി സ്വാഗതവും കെ. ജനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.