കെ.വി.യു.പി സ്കൂൾ വാർഷികാഘോഷം

അടൂർ: പഴകുളം കെ.വി.യു.പി സ്കൂൾ 46ാം വാർഷികവും ഏഴാം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പും പറക്കോട് ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ എസ്.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കവിത മുരളി, അധ്യാപകരായ കെ.എസ്. ജയരാജ്, ലക്ഷ്മിരാജ്, മുൻ അധ്യാപിക രാധാമണി, സി.എസ്. ഉണ്ണിത്താൻ, പയ്യനല്ലൂർ പ്രതീക്ഷ ക്ലബ് രക്ഷാധികാരി വിമൽ, വിദ്യാർഥി പ്രതിനിധി ഹംദ ബസീം എന്നിവർ സംസാരിച്ചു. PTL ADR School പഴകുളം കെ.വി.യു.പി സ്കൂൾ വാർഷികം ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.പി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.