MESSAGE: Must പത്തനംതിട്ട: ഇൻഷുറൻസ് പ്രീമിയം തുക അടക്കാൻ നിവൃത്തിയില്ലാതെ കുഴങ്ങിയ രണ്ട് ഓട്ടോ തൊഴിലാളികൾക്ക് പത്തനംതിട്ട ട്രാഫിക് എസ്.ഐ അസ്ഹർ ഇബ്നു മിർസാഹിബിന്‍റെ കൈത്താങ്ങ്. ജനറൽ ഹോസ്പിറ്റൽ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന അജി, പുതിയ ബസ് സ്റ്റാൻഡിലെ ഹരി എന്നിവർക്കാണ് തുക സമ്മാനിച്ചത്. ഒരാൾക്ക് 6000 രൂപയും മറ്റെയാൾക്ക് 7000 രൂപയും നൽകി. പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളികളുടെ സാന്നിധ്യത്തിൽ തുക കൈമാറി. കോവിഡ് വന്നതോടെ ഓട്ടമില്ലാത്തതിനാൽ ഇൻഷുറൻസ് തുക അടക്കാൻപോലും നിർവാഹമില്ലാതെ വലയുകയാണെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. പലരും ഓട്ടോ വീട്ടിലിട്ടിട്ട് കുടുംബം പുലർത്താൻ മറ്റ് കൂലിപ്പണികൾക്ക് പോകുകയാണ്. തുക ലഭിച്ചത് വളരെ ആശ്വാസമായെന്ന് അജിയും ഹരിയും പറഞ്ഞു. --- ഫോട്ടോ: PTL42 otto ഓട്ടോ തൊഴിലാളികൾക്ക് ഇൻഷുറൻസ് തുക അടക്കുന്നതിനുള്ള ധനസഹായം പത്തനംതിട്ട ട്രാഫിക് എസ്.ഐ അസ്ഹർ ഇബ്നു മിർസാഹിബ് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.