MESSAGE: must പത്തനംതിട്ട: നഗരത്തിലും കുമ്പഴ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ കേരള കോൺഗ്രസ്-ബി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പാർട്ടി ജില്ല പ്രസിഡന്റ് പി.കെ. ജേക്കബ്, വാട്ടർ അതോറിറ്റിയിലുള്ള ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാം ജോയ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുനിൽ വലഞ്ചുഴി, ബിജിമോൾ മാത്യു, ജില്ല വൈസ് പ്രസിഡന്റ് ചെറിയാൻ എബ്രഹാം, ജില്ല ട്രഷറർ അഡ്വ. ജോൺ പോൾ മാത്യു, മജോയ് മാത്തൂർ, പുരുഷോത്തമൻ, മഹേഷ് ബാബു, ബിജു തോമസ്, അനിൽ തോമസ്, ജിജു എബ്രഹാം, ബ്ലസി രാജു, വിനോദ്, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ ക്യാപ്ഷൻ: PTL41keralacong B പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫിസ് പടിക്കൽ ധർണ നടത്തവേ കേരള കോൺഗ്രസ്-ബി ജില്ല പ്രസിഡന്റ് പി.കെ. ജേക്കബ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.