പാക്കേജ്​ പ്രതികരണം

കുടുംബ ബജറ്റ് താളംതെറ്റി കോവിഡും പ്രളയവും സൃഷ്ടിച്ച ദുരിതങ്ങളിൽനിന്ന്​ കരകയറിവരുന്ന സാധാരണക്കാരെ വീണ്ടും ആഴക്കടലിലേക്ക് തള്ളിവിടുന്നതാണ് ഇന്ധന വിലക്കയറ്റം. വിലയക്കയറ്റം എപ്പോഴും സാധാരക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. ഇത് കുടുംബ ബജറ്റ് തകർക്കും. എത്ര ചെലവ് ചുരുക്കി ജീവിച്ചാലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഡീസലിന്റെയും പെട്രോളിന്റെയും വില കൂടുന്നതിനാൽ സർവവസ്തുക്കളുടെയും വില കുതിച്ചുയരുന്നതിന് കാരണമാകുന്നു. അതോടൊപ്പമാണ് പാചക വാതകത്തിന്റെയും വില വർധിച്ചത്. അധികാരികളുടെ നടപടി സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് എന്താണ് ഭരണാധികാരികൾക്ക് പറയാനുള്ളത്. നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ കഷ്ടപ്പെടുന്നവർ ഇനിയെന്തു ചെയ്യും. - സുനി മധു, കാടിക്കാവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.