തിരുമൂലപുരത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു

തിരുവല്ല: ദേശീയപാത വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ തിരുമൂലപുരത്ത് പൊലീസിന്‍റെ സഹായത്തോടെ പത്തോളം വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു നടപടി. കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്തു. നടപടികൾ ആരംഭിച്ചപ്പോൾ യൂനിയൻ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിൽ നേരിയ തർക്കം ഉടലെടുത്തിരുന്നു. ആർ.ഡി.ഒയുടെ ഉത്തരവോടെയാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിന്തിരിഞ്ഞു. പാതയോരം കൈയേറി കച്ചവടം ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നെന്ന്​ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കൊല്ലം ബൈപാസ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജി.എസ്. ജ്യോതി, അസി. എൻജിനീയർ വി. അനുപ്രിയ, ഓവർസിയർ എ. ശോഭ, തിരുവല്ല എസ്.ഐ ജയ്​മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.