യാത്രക്കാർക്ക് ആശ്വാസമായി തണ്ണീർപന്തൽ

അടൂർ: കനത്ത വേനൽച്ചൂടിൽ എസ്.വൈ.എസ് ജില്ല കമ്മിറ്റി അടൂർ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ്​​ കോർണറിൽ ഒരുക്കിയ സൗജന്യ തണ്ണീർപന്തൽ നൂറുകണക്കിന് യാത്രക്കാർക്കും വിദ്യാർഥികൾക്കും ആശ്വാസമായി. തണ്ണീർ മത്തൻ ജൂസാണ് അഞ്ഞൂറോളം പേർക്ക് നൽകിയത്. കവി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലും സൗജന്യ തണ്ണീർ പന്തൽ ഒരുക്കുമെന്ന് എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാഖ് ജൗഹരി പറഞ്ഞു. സലാഹുദ്ദീൻ മദനി, സയ്യിദ്‌ ബാഫഖ്റുദ്ദീൻ, സുധീർ വഴിമുക്ക്, നാസർ കോട്ടമുകൾ, ഫഖ്റുദ്ദീൻ സഖാഫി മലപ്പുറം, ഷാജി പേരാപ്പിൽ, ദാവൂദ് കളത്തിൽ, മുഹമ്മദ് ഷാനി, ത്വാഹ, അബ്ദുൽസലാം സഖാഫി എന്നിവർ നേതൃത്വം നൽകി. PTL ADR SYS എസ്.വൈ.എസ് ജില്ല കമ്മിറ്റി അടൂരിൽ ഒരുക്കിയ സൗജന്യ തണ്ണീർപന്തൽ കവി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്യുന്നു ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.