ബി.ജെ.പി എസ്.സി മോർച്ച ധർണ

പത്തനംതിട്ട: സ്​പെഷൽ റിക്രൂട്ട്മെന്‍റ്​ ബോർഡ് പുനഃസ്ഥാപിക്കുക, പട്ടികജാതി വിദ്യാർഥികളുടെ സ്‌റ്റെപന്‍ഡും ലംപ്​സംഗ്രാൻഡും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ ബി.ജെ.പി എസ്.സി മോർച്ച ജില്ല കമ്മിറ്റി കലക്​ടറേറ്റ് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ്​ രൂപേഷ് അടൂർ അധ്യക്ഷതവഹിച്ചു. എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ.വി. സന്ദീപ്കുമാർ, ജില്ല ജനറൽ സെക്രട്ടറി ബിജു പരമേശ്വരൻ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ്​ അജിത് പുല്ലാട്, സെക്രട്ടറി ബിന്ദു പ്രകാശ്, എസ്.സി മോർച്ച ജില്ല വൈസ് പ്രസിഡന്‍റുമാരായ വി.ടി ഷിജി, പ്രകാശ് മധു മംഗലത്ത്, രാമചന്ദ്രൻ പുല്ലാട്, സെക്രട്ടറിമാരായ എൻ.സി. സുഭാഷ്, ശ്രീജ എസ്, ഐ.ടി ആൻഡ്​​ സോഷ്യൽ മീഡിയ സെൽ കൺവീനർ വിനോദ് ഭാസ്ക്കർ എന്നിവർ സംസാരിച്ചു. -----ചിത്രം - ...... ബി.ജെ.പി എസ്.സി മോർച്ച കലക്​ടറേറ്റ് ധർണ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.