പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഇലവുംതിട്ട സരിഗ ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ബിജു എം.വർഗീസ് അധ്യക്ഷതവഹിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ മലയാളവിഭാഗം മേധാവി ഡോ. സുമി ജോയ് പ്രബന്ധം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി രാജു സക്കറിയ മോഡറേറ്ററായിരുന്നു. മെഴുവേലി പഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ, ജോയൻറ് സെക്രട്ടറി പി.ടി. രാജപ്പൻ, താലൂക്ക് വൈസ് പ്രസിഡന്‍റ് കെ. അമ്മിണിയമ്മ, പഞ്ചായത്ത് അംഗം മംഗളസിങ്, വി.കെ. ബാബുരാജൻ, വി.ആർ. സജികുമാർ, സാമുവേൽ പ്രക്കാനം തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ സ്വാഗതവും സംഘാടക സമിതി കൺവീനർ പി. അജീഷ് നന്ദിയും പറഞ്ഞു. ------ പടം....mail... കോഴഞ്ചേരി താലൂക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.