തണ്ണിത്തോട്: വീതികൂട്ടി നവീകരിച്ച തണ്ണിത്തോട് പഞ്ചായത്തിലെ മൂഴി മേക്കണ്ണം റോഡിന്‍റെ ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി ജില്ല പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുഘട്ടമായി അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് വീതികൂട്ടി നവീകരിച്ചത്. തണ്ണിത്തോട് പഞ്ചായത്തിലെ ഒന്ന്,12,13 വാർഡുകളിലെ ജനങ്ങളുടെ ആശ്രയമായ റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. വീതിയില്ലായ്മയും വെള്ളക്കെട്ടും മൂലം അനുഭവിക്കുന്ന ദുരിതം നാട്ടുകാർ ജില്ല പഞ്ചായത്ത് അംഗത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപയും പിന്നീട് 15 ലക്ഷം രൂപയും അനുവദിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. തണ്ണിത്തോട് പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡാണിത്. ചിറ്റാർ അച്ചൻകോവിൽ പാതയിൽ ഗതാഗത തടസ്സം ഉണ്ടായാൽ സമാന്തര പാതയായി ഈ റോഡ് ഉപയോഗിക്കാനും സാധിക്കും. ഐറിഷ് ഓടയും ചപ്പാത്തുകളും നിർമിച്ചാണ് റോഡ് വീതികൂട്ടി നവീകരിച്ചത്. മേക്കണ്ണത്ത് നടന്ന ചടങ്ങിൽ റോഡിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പത്മകുമാരി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.ആർ സ്വഭു, തണ്ണിത്തോട് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് പ്രവീൺ പ്രസാദ്, ബിന്ദു റെജി, പത്മകുമാർ, പ്രസീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.