നദീതട സംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: ലോകപ്രശസ്ത ഭൗതിക ശാസ്ത്രജൻ ആൽബർട്ട് ഐൻസ്റ്റീനിന്‍റെ ജന്മദിനവും അന്താരാഷ്ട്ര നദീതട സംരക്ഷണ ദിനവും പൈ ദിനവും വാഴമുട്ടം നാഷനൽ യു.പി സ്കൂളിൽ ആചരിച്ചു. കാതോലിക്കേറ്റ് കോളജ് മുൻ പ്രിൻസിപ്പലും ഊർജതന്ത്ര വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. ജോർജ് വർഗീസ് കൊപ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. ഐൻസ്റ്റീനിന്‍റെ പ്രർത്തനങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിച്ചു. നദീതട സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളെ അടുത്തുള്ള നദീതീരത്ത് കൊണ്ടുപോയി ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്‍റ്​ ബിജു ജോർജിന്‍റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ രാജേഷ് ആക്ലേത്ത്, പഞ്ചായത്ത് മെംബർ ഗീതാകുമാരി, സ്കൂൾ പ്രഥമാധ്യാപിക ജോമി ജോഷ്വ, സുനില, റൂബി ഫിലിപ്, ദീപ്തി ആർ.നായർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി ബ്രിജിൻ ബിനോയ് ചാക്കോ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.