കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം അപകടാവസ്ഥയിലായത് ആദിവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന സംരക്ഷണ സമിതിയില്‍നിന്നാണ് പാലം അനുവദിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് നാശാവസ്ഥയിലാണിപ്പോള്‍. കൂടാതെ പാലം സ്ഥാപിച്ചിരിക്കുന്ന തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. അഞ്ച് കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. നടപ്പാലം ഇല്ലാതായാല്‍ തോട് കുറുകെ കടക്കാനും ഇവര്‍ക്ക് സാധിക്കില്ല. പാലത്തിന്റെ പടികള്‍ തുരുമ്പെടുത്ത് കൈകള്‍കൊണ്ട് ഇളക്കി മാറ്റാന്‍ പറ്റുന്ന അവസ്ഥയിലാണിപ്പോള്‍. നിര്‍ധനരായ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് വാഹനം കടന്നുവരുന്നതിനും സൗകര്യമില്ല. അടിയന്തരമായി പാലം പുതുക്കിപ്പണിയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.