ജില്ലതല അയല്‍പക്ക യുവ പാര്‍ലമെന്‍റ്​

പത്തനംതിട്ട: നെഹ്‌റു യുവകേന്ദ്ര പത്തനംതിട്ടയും എൻ.എസ്​.എസ് യൂനിറ്റ് കാത്തോലിക്കറ്റ് കോളജും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായി. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷതവഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസര്‍ പി. സന്ദീപ് കൃഷ്ണന്‍, കാതോലിക്കേറ്റ് കോളജ് എൻ.എസ്​.എസ് പ്രോഗ്രാം ഓഫിസര്‍ എസ്. സജിത് ബാബു, മാസ്റ്റര്‍ ട്രെയിനറും സോഷ്യല്‍ വര്‍ക്കുമായ ഷാന്‍ രമേശ് ഗോപന്‍, നാഷനല്‍ യൂത്ത് വളന്‍റിയര്‍ എം.കെ. ശരത് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്- PTL41nehru yuvakendra ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.