ഫയർ എൻജിൻ കേടായി വഴിയിൽ കിടന്നു

പന്തളം: . ഞായറാഴ്ച രാവിലെ 11ഓടെ പന്തളം മങ്ങാരം പടിഞ്ഞാറേ വല്ലഭത്ത് തടത്തിൽ തെക്കതിൽ ശ്രീനിവാസൻ, സി.ആർ. അമ്പിളി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന റബർ തോട്ടത്തിന്‍റെ അടിക്കാടുകൾക്ക് പടർന്നുപിടിച്ച തീ അണക്കാനാണ് അടൂരിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തിയത്. സേന എത്തുമ്പോഴേക്കും ഉടമസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തി. സ്ഥലത്തെത്തിയ ഫയർഫോഴ്സ് തിരികെ അടൂരിലേക്ക് പോകുന്നതിനായി പന്തളം ജങ്ഷനിൽ എത്തിയപ്പോഴാണ് എൻജിൻ കേടായത്. അറ്റകുറ്റപ്പണിക്കുശേഷം എൻജിൻ അടൂരിലേക്കുമാറ്റി ഫോട്ടോ: കേടായി വഴിയിൽ കിടക്കുന്ന ഫയർ എൻജിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.