കെ.പി.എം.എസ് മലബാർ സംഗമം

പന്തളം: ഏപ്രിൽ രണ്ടിന് കോഴിക്കോട് നടക്കുന്ന മലബാർ സംഗമത്തിൽ കെ.പി.എം.എസ് അടൂർ താലൂക്കിലെ എല്ലാ ശാഖകളിൽനിന്ന്​ അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ കെ.പി.എം.എസ് അടൂർ താലൂക്ക് യൂനിയൻ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ കെ. സജീവ്കുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ മങ്ങാട് അശോകൻ, അസി. സെക്രട്ടറി ഇന്ദുലേഖ രാജീവ്, സെക്രട്ടറി സുനീഷ് കൈലാസം, ഖജാൻജി മങ്ഹാട് യശോധരൻ, സംസ്ഥാന അസി. സെക്രട്ടറി അനിൽ ബെഞ്ചമൺ പാറ, സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എൻ. ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. രാജൻ, അനിൽ അമിക്കുളം, ശാഖാ സെക്രട്ടറി പി.കെ. രഞ്ജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.