ടാറിങ്ങിലെ അഴിമതി അന്വേഷിക്കണം -യൂത്ത് ലീഗ്

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റോഡ് ടാറിങ്ങിൽ ഉണ്ടായ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അനേഷണം നടത്തണമെന്ന് മുസ്​ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ ഇല്യാസ് വായ്‌പൂര്​ ആവശ്യപ്പെട്ടു. റാന്നി-കണ്ടൻ പേരൂർ, ചാലപ്പള്ളി ചുങ്കപ്പാറ-പാടിമൺ, വെണ്ണിക്കുളം-വള്ളംകുളം റോഡുകളിൽ ഇപ്പോൾ തന്നെ പല ഭാഗത്തും കുഴികളായി. വളവുകളിൽ വീതി കൂട്ടാതെ അൽപം കോൺക്രീറ്റ് മാത്രം നിരത്തി പോകുന്ന രീതിയാണ് തുടരുന്നത്. ഓട നിർമാണത്തിൽ നടക്കുന്ന തട്ടിപ്പുകൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.