സംസ്ഥാന ബജറ്റില്‍ പ്രവാസികളെ അവഗണിച്ചു -പ്രവാസി കോണ്‍ഗ്രസ്

പത്തനംതിട്ട: കോവിഡ് സാഹചര്യം, സ്വദേശിവത്​കരണം, ഊര്‍ജിത നിതാഖാത് എന്നിവമൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പുനഃരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്ന്​ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് നിരുപാധിക പെന്‍ഷന്‍, വായ്പ, തൊഴില്‍ എന്നിവ ലഭ്യമാക്കുവാനോ വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനോ സംസ്ഥാന ബജറ്റില്‍ തുക വകകൊള്ളിക്കാത്തത് കടുത്ത അനീതിയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.