തുമ്പമൺ ഗ്രാമപഞ്ചായത്തിൽ വീട്​ നിർമാണത്തിന്​ മുൻതൂക്കം

തുമ്പമൺ: ഗ്രാമപഞ്ചായത്ത് വീട്​ നിർമാണത്തിന്​ മുൻതൂക്കം നൽകുന്ന ബജറ്റ് പാസാക്കി. 55,00,000 രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. 9,45,70,000 രൂപ വരവും 9,34,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയിൽ 49,25,000 രൂപയും സേവനമേഖലക്ക്​ 2,64,95,000 രൂപയും പശ്ചാത്തല മേഖലക്ക്​ 46,40,000 രൂപയും വകയിരുത്തിയിട്ടുണ്ട്. 'ട്രാൻസ്‌ഫോം തുമ്പമൺ' എന്ന പദ്ധതിയുടെ ഭാഗമായി ജീവിതശൈലീരോഗങ്ങൾ പ്രതിരോധിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓരോ കുടുംബങ്ങൾക്കും അവരുടെ അംഗങ്ങളുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തി 'സ്മാർട്ട് കാർഡ്' വിതരണം ചെയ്യുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും ജലസേചന സംവിധാനങ്ങൾ കാര്യക്ഷമമാക്കി വിളവുൽപാദനത്തിന് ഉതകുന്ന വിധത്തിൽ പദ്ധതികൾ നടപ്പാക്കുന്നതിനും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.