നിരാഹാര സമരം അവസാനിപ്പിച്ചു

മല്ലപ്പള്ളി: കുടിവെള്ള വിതരണം കാര്യക്ഷമമാക്കണ​മെന്നാവശ്യപ്പെട്ട് ആനിക്കാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ മനേഷ് കുമാർ നടത്തിയ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്.ജി. കാർത്തിക, അസി. എൻജിനീയർ ആർ. ശ്രീകുമാർ, കേരള കോൺഗ്രസ്-എം നേതാക്കളായ പ്രസാദ് കൊച്ചുപാറയ്ക്കൽ, ജോസഫ് ഇമ്മാനുവൽ, സന്തോഷ് തോമസ്, ദീപ ബെന്നി, യൂത്ത് ഫണ്ട് ഭാരവാഹികളായ നെബു തങ്ങളത്തിൽ, സ്റ്റീഫൻ ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രദേശത്ത് പൈപ്പ് ലൈനുകളിൽ നിലവിലുള്ള ചോർച്ചകൾ പരിഹരിക്കാനും ജലവിതരണം സംബന്ധിച്ചുള്ള സമയക്രമം പുനഃക്രമീകരിച്ച് വിവിധയിടങ്ങളിൽ വെള്ളം എത്തിക്കാമെന്നതിന്‍റെയും അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.