വിമൻസെൽ സഹായം നൽകി

പന്തളം: വനിതദിനത്തിൽ സഹായഹസ്തവുമായി പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ വിമൻസെൽ. കോളജിലെ വനിതവിഭാഗമായ ബഹുമുഖിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ച് അധ്യാപകരായ ഡോ. ചിത്ര. എൻ, അഞ്ജു കൃഷ്ണ എന്നിവർ ചേർന്ന് കുരമ്പാല സ്വദേശിനി തങ്കമ്മക്ക്​ ചികിത്സാസഹായം നൽകി. അവിവാഹിതയായ കുരമ്പാല തോട്ടുകര വീട്ടിൽ തങ്കമ്മ മുമ്പ്​ പാറമട തൊഴിലാളിയായിരുന്നു. ഇപ്പോൾ പ്രായാധിക്യം കാരണം തൊഴിലെടുക്കാനാവാത്ത അവസ്ഥയാണ്. കിരൺ കുരമ്പാല, കാവ്യ എസ്. കുമാർ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.