പൂഴിക്കാട്​-വലക്കടവ് റോഡിന് അഞ്ചുകോടിയുടെ ഭരണാനുമതി

പന്തളം: കഴിഞ്ഞ രണ്ട് ബജറ്റിലും പണം അനുവദിച്ച കുരമ്പാല, പൂഴിക്കാട്, വലക്കടവ് റോഡിന് അഞ്ചുകോടിയുടെ ഭരണാനുമതി. അടൂർ നിയോജക മണ്ഡലത്തിലെ പന്തളം മുനിസിപ്പാലിറ്റിയിലെ കുരമ്പാല-പൂഴിക്കാട്-മുട്ടാർ-വലക്കടവ്-പന്തളം മണികണ്ഠനാൽത്തറ റോഡിന് 2021-22 ബജറ്റിലെ വിഹിതത്തിൽനിന്നുമാണ്​ അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് ദേശീയപ്രാധാന്യം നേടിയ തീർഥാടനകേന്ദ്രമായ പന്തളത്തെ ക്ഷേത്രവും കൊട്ടാരവും മറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാതയാണ് ഇത്. രണ്ടുവർഷമായി തകർന്നുതരിപ്പണമായ റോഡിന്‍റെ നിർമാണത്തിന്​ നിരവധി സമരങ്ങൾ അരങ്ങേറിയിരുന്നു. സമയബന്ധിതമായി ഈ റോഡ് മികവുറ്റ തരത്തിൽ ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന്​ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഫോട്ടോ: തകർന്ന കുരമ്പാല പൂഴിക്കാട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.