പത്തനംതിട്ട: മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ചുവര്‍ഷംകൊണ്ട് നൂതന പ്രാദേശികമാതൃകകള്‍ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ റാന്നി, കോന്നി ബ്ലോക്കുകളാണ് കുടുംബശ്രീ മിഷന്‍ ഇന്‍സെന്‍റിവ് ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാഥമികമായി 25 പേര്‍ക്കാണ് മൃഗസംരക്ഷണ മേഖലയില്‍ ആവശ്യമായ പരിശീലനവും തുടര്‍ പിന്തുണസഹായവും ലഭ്യമാക്കുന്നത്. റാന്നി ബ്ലോക്കിലെ പരിശീലനത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി നിര്‍വഹിച്ചു. റാന്നി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ അഞ്ജുകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസര്‍ അനു മാത്യുജോര്‍ജ്, റാന്നി പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മുഹമ്മദ് ഷാഫി, റാന്നി പഴവങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്‌സൻ നിഷ രാജീവ്, ഫാം ലൈവ്‌ലിഹുഡ് ബ്ലോക്ക് കോഓഡിനേറ്റര്‍ ശാരികൃഷ്ണ, റാന്നി ബ്ലോക്ക് സി.ആര്‍.പി ഷേര്‍ളി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ത്രിദിന ക്യാമ്പില്‍ കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പ് വിഭാഗം, ക്ഷീരവികസന വകുപ്പ്, ബാങ്ക്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സംരംഭകരുമായി സംവദിക്കും. ഗ്ലോക്കോമ വാരാചരണം: ജില്ലതല ഉദ്ഘാടനം പത്തനംതിട്ട: ലോക ഗ്ലോക്കോമ വാരാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി നിര്‍വഹിച്ചു. അന്ധത നിയന്ത്രണപരിപാടിയുടെ ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. പി.എന്‍. പത്മകുമാരി അധ്യക്ഷത വഹിച്ചു. ജില്ല ഒഫ്താല്‍മിക് കോഓഡിനേറ്റര്‍ ആര്‍. ബീന മുഖ്യപ്രഭാഷണം നടത്തി. ജില്ല മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. അനുലക്ഷ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ജനറല്‍ ആശുപത്രി എ.ആര്‍.എം.ഒ ഡോ. ജിബി വര്‍ഗീസ്, ഡോ. ഷാജി മാത്യു, എ. സുനില്‍ കുമാര്‍, ബി. ഷാജി, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.ഐ.വി ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു പത്തനംതിട്ട: കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ല മെഡിക്കല്‍ ഓഫിസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. ജില്ലയിലെ 10 ആരോഗ്യബ്ലോക്കിലായി 45 കേന്ദ്രത്തില്‍ ഈ മാസം 24 വരെ എയ്ഡ്സ് ബോധവത്കരണ കഥാപ്രസംഗവും തെരുവുനാടകവും സംഘടിപ്പിക്കും. ആദ്യദിനത്തില്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കലഞ്ഞൂര്‍ ജങ്ഷന്, കൊടുമണ്‍ ജങ്ഷന് എന്നിവിടങ്ങളില്‍ ബോധവത്കരണ കഥാപ്രസംഗം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.