വനിത ദിനാഘോഷം

റാന്നി: വലിയകാവ് വാർഡ് വികസന സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത ദിനാഘോഷങ്ങൾ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. കുടുംബശ്രീ പ്രവർത്തകരുടെ കലാമേളയായി മാറിയ സമ്മേളനത്തിൽ പാചകത്തിലും അടുക്കളക്കാര്യങ്ങളിലും നിത്യജീവിതത്തിലും സ്ത്രീകൾ പുലർത്തേണ്ട പൊടിക്കൈകളുമായി നടന്ന പഠന ക്ലാസും വേറിട്ട അനുഭവമായി. പങ്കെടുത്തവരിൽ മുത്തശ്ശിമാരായ കുഞ്ഞുമോൾ തങ്കച്ചൻ, ഭാരതിയമ്മ മുല്ലശ്ശേരിൽ, തങ്കമ്മ ചരുവിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടിക്ക് തുടക്കമായത്. ആഘോഷങ്ങൾ സാമൂഹ പ്രവർത്തക നീന സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ്കുമാർ അധ്യക്ഷതവഹിച്ചു. പാചക വിദഗ്​ധ ലിസി ദിവാൻ അടുക്കള പരിപാലന വിഷയത്തിൽ ക്ലാസെടുത്തു. ഗംഗാദേവി, ഖമറുന്നിസ, ആഷിഷ് കുരുവിള, ഇ.ടി. കുഞ്ഞുമോൻ, സാം മാത്യു എന്നിവർ സംസാരിച്ചു. Ptl rni _2 women വലിയകാവ് വാർഡ് വികസന സമിതി സംഘടിപ്പിച്ച വനിതദിനാഘോഷത്തിൽ മുത്തശ്ശിമാരായ തങ്കമ്മ ചരുവിൽ, കുഞ്ഞുമോൾ തങ്കച്ചൻ കാവുംമണ്ണിൽ, ഭാരതിയമ്മ മുല്ലശ്ശേരിൽ എന്നിവർ ചേർന്ന് ദദ്രദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.