പത്തനംതിട്ട: ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഇനിമുതല്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വകുപ്പിലെ ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്കെത്തുന്നത്. വനിതദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആര്‍.ടി.ഒ ഓഫിസില്‍ നടന്ന യോഗത്തിന്‍റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനില്‍ നിര്‍വഹിച്ചു. പത്തനംതിട്ട ആര്‍.ടി.ഒ എ.കെ. ദിലു അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജോ. ആര്‍.ടി.ഒ അജികുമാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.വി. അജയ്കുമാര്‍, ആര്‍. സുരാജ്, എം. ഷമീം, ജി. ഗോപാലിക, കെ.വി. യാമിനി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 11 RTO മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ജില്ല ഓഫിസിലെ ജീവനക്കാരിയെ ഷോള്‍ഡര്‍ ബാഡ്ജ് ധരിപ്പിക്കുന്ന ഡോ.എം.എസ്. സുനില്‍ 'വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചെലവ് ശതമാനം വര്‍ധിപ്പിക്കണം' പത്തനംതിട്ട: വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചെലവ് ശതമാനം വര്‍ധിപ്പിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ല ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 45 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും പത്തനംതിട്ട ജില്ല പഞ്ചായത്തും സമര്‍പ്പിച്ച ജനോപകാരമായ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ കോന്നി, റാന്നി മേഖലകളില്‍ കാര്‍ഷികവിളകള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറിയായ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു, അസി. ജില്ല പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.