അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപെട്ട 22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപടോപ് വിതരണം ചെയ്തു. 6,60,000 രൂപ അടങ്കല്‍ വകയിരുത്തിയ പദ്ധതിയാണ് നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. ശങ്കര്‍ മാരൂര്‍, സാം വാഴോട്, ലിജ മാത്യു, മിനി മനോഹരന്‍, ലക്ഷ്മി ജി. നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, കെ.ബി. സന്ധ്യ എന്നിവർ പങ്കെടുത്തു. PTL ADR Laptop ഏനാദിമംഗലത്ത് പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.