പന്തളം: ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ അടൂർ മേഖല കമ്മിറ്റി അനുശോചിച്ചു. മേഖല പ്രസിഡന്‍റ് സൈനുദ്ദീൻ ബാഖവി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അമീൻ ഫലാഹി, അബ്ദുറഹീം മൗലവി, അഷ്റഫ് മൗലവി, സവാദ് മൗലവി, താഹ മൗലവി, അബ്ദുൽനാസർ മൗലവി, നവാസ് മൗലവി, റഷീദ് മൗലവി, റിയാസ് മൗലവി എന്നിവർ സംസാരിച്ചു ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു. ചെയർമാൻ മുഹമ്മദ് ഷുഹൈബ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി തക്ബീർ, ട്രഷറർ നാസർ, വൈസ് ചെയർമാൻ മൻസൂർ അഹമ്മദ്, ജോ. സെക്രട്ടറി അബ്ദുൽ ഹക്കിം, മുഹമ്മദ് ഹനീഫ, അബ്ദുൽ ജബ്ബാർ, യാക്കൂബ് ഹുസൈൻ, അമീർ ഖാൻ എന്നിവർ സംസാരിച്ചു. ഹൈദർ അലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് പന്തളം മുനിസിപ്പൽ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക മേഖലകളിൽ സൗമ്യവും, പക്വതയും, സ്നേഹവും പുലർത്തിയിരുന്ന നേതാവായിരുന്നു തങ്ങളെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് എസ്. കാസിം അധ്യക്ഷതവഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എ. ഷാജഹാൻ, എ.കെ അക്ബർ, മുഹമ്മദ് ഹനീഫ, സിദ്ദീഖ് റാവുത്തർ, റഹീം പ്ലാമൂടൻ, സൈനുദ്ദീൻ, സാദിഖ്, നിസ്താർ, അഷ്റഫ്, അജീബ്, അക്ബർ, മൻസൂർ, സൈനുദ്ദീൻ ബർക്കത്ത്, നിസാർ ഉളമയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.