മല്ലപ്പള്ളി: ഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമീണരുടെ ജീവിതത്തെ ഉന്നത നിലവാരത്തിലേക്കുയർത്തുവാൻ സഹായിക്കുന്നവയാകണമെന്ന് ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത. തുരുത്തിക്കാട് ബിഷപ് എബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ.ടി.സി ജോർജിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിൽ സേവനങ്ങളർപ്പിച്ച പുതുവാക്കൽ ഗ്രാമീണ വായനശാലക്കു നൽകിയ പുരസ്കാരം പ്രസിഡന്‍റ് ജോസ് കെ. തോമസ് കുളനട ഏറ്റുവാങ്ങി. മനേജർ ഏബ്രഹാം ജെ. ജോർജ് അധ്യക്ഷത വഹിച്ചു. റവ.ഡോ. മോത്തി വർക്കി സ്മാരക പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിജു ടി ജോർജ്, ഡോ.ജോസ് പാറക്കടവിൽ, ഡോ. അനീഷ് കുമാർ, ഡോ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.