മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യുവാവ് നിരാഹാര സമരം ആരംഭിച്ചു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ തിങ്കളാഴ്ചയാണ് നൂറോമാവ് തെങ്ങന മണ്ണിൽ മനീഷ് സമരം തുടങ്ങിയത്. കാൽ നൂറ്റാണ്ടായി ഭരണം നടത്തുന്ന യു.ഡി.എഫ് കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാളിതുവരെ ശ്രമിച്ചിട്ടില്ലെന്നാണ് മനിഷ് പറയുന്നത്. പഞ്ചായത്തിൽ ഓരോ വർഷം കഴിയുംതോറും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. പുളിക്കാമല കുടിവെള്ള പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാൻ വേണ്ട ഇടപെടൽ പോലും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. എട്ട് വർഷമായി പദ്ധതിയുടെ നിർമാണം ഇഴഞ്ഞുനിങ്ങുകയാണ്. ചിത്രം പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന മനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.