നാട്ടിലെത്തിയ ആശ്വാസത്തിലും തുടർപഠനത്തിലെ ആശങ്കയോടെ ജിന്നി

പന്തളം: ദുരിത വഴികൾ കടന്ന് ജിന്നി റെയിച്ചൽ ജോൺ സ്നേഹത്തണലിൽ. പ്രാണൻ കൈയിലെടുത്ത് പാലായനം ഒരാഴ്ച നീണ്ടു. യുക്രെയ്നിൽ എത്തിയിട്ട് മൂന്നുമാസം മാത്രമേ ആയിരുന്നുള്ളൂ. സാഫ്രോസിസ യൂനിവേഴ്സിറ്റിയിലെ ആദ്യവർഷ മെഡിക്കൽ വിദ്യാർഥിനിയാണ്​. തുമ്പമൺ നേർത്ത് വടക്കേമുറിയിൽ ഇ.ഒ. ജോണിന്‍റെയും തുമ്പമൺ നോർത്ത് ഗവ. എച്ച്.എച്ച്.എസിലെ അധ്യാപിക ജീജയുടെ ഏക മകളാണ്​ ജിന്നി റെയിച്ചൽ. യുക്രെയ്നിൽനിന്ന് ഹംഗറി വഴിയാണ് നാട്ടിലെത്തിയത്. ഞായാറാഴ്ച പുലർച്ചയോടെയാണ് വീട്ടിലെത്തിയത്. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചതുമുതൽ ബങ്കറിലായിരുന്ന ജിന്നിയും മറ്റ് വിദ്യാർഥികളുമടങ്ങുന്ന സംഘം. ഹംഗറി വഴിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതു മുതൽ അവിടേക്കെത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ. മൂന്നുദിവസത്തെ ട്രെയിൻ യാത്രയിൽ സാഫ്രോഷ്യയിൽനിന്ന് ട്രെയിൻ മാർഗം ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് തിരിച്ചു. മൂന്നാംനാൾ അതിർത്തിയിൽ എത്തി. ഒരുദിവസം ശക്തമായ ഭൂചലനം പോലെ വൻ സ്ഫോടനമുണ്ടായത് ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് ജിന്നി പറഞ്ഞു. നാട്ടിലെത്തിയെങ്കിലും തുടർ പഠനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് രക്ഷിതാക്കളും പഠനം തുടങ്ങിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. ഫോട്ടോ: തുമ്പമണിലെ വീട്ടിലെത്തിയ ജിന്നി റെയിച്ചൽ ജോൺ മാതാവ്​ ജീജയും പിതാവ്​ ഇ.ഒ. ജോണിനുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.