വനിത ദിനം-പാക്കേജിൽ.... പത്തനംതിട്ട: സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടുന്നതിലൂടെ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനാകൂവെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ. ഇന്‍റർനെറ്റിന്‍റെ അനന്തസാധ്യതകളെക്കുറിച്ച് വാചാലരാകുന്ന നാം അതിനുള്ളിൽ തന്നെ ഓരോ സ്ത്രീക്കും സുരക്ഷിതയാകാൻ കഴിയുന്ന സംവിധാനങ്ങൾ എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. നമ്മുടേതായ ചിറകുകൾക്ക് നാംതന്നെ ശക്തി പകരണമെന്നും ചിന്തകളിൽ കാലികമായ മാറ്റം അനിവാര്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത് വനിത ജനപ്രതിനിധികൾ. അന്താരാഷ്ട്ര വനിത ദിനാചരണത്തോട് അനുബന്ധിച്ച് പ്രസ്ക്ലബ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടായ്‌മ കവിതയും ചിന്തകളും കൊണ്ട് വ്യത്യസ്തമായി മാറി. 'സമകാലിക വെല്ലുവിളികളും സ്‌ത്രീശാക്തീകരണവും' വിഷയത്തിൽ നടന്ന സംവാദം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തക ശ്രീദേവി നമ്പ്യാർ വിഷയം അവതരിപ്പിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റ് എസ്. ഗീതാഞ്ജലി മോഡറേറ്ററായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കവിത ആലപിച്ചു. പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ റോസ്‌ലിൻ സന്തോഷ്, അനില അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പിങ്കി ശ്രീധർ (മെഴുവേലി), പ്രിയങ്ക പ്രതാപ്, (കടമ്പനാട്), പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ്.നായർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം കെ. ആശാകുമാരി, കുളനട ഗ്രാമപഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തക അലീന മരിയ അഗസ്‌റ്റിൻ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ നന്ദിയും പറഞ്ഞു. ചിത്രം PTL 10 VANITHA വനിത ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.