പന്തളം: പന്തളം നഗരസഭ 33ആം ഡിവിഷനിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സുരേഷ് ഗോപി എം.പിയുടെ ഫണ്ടിൽ നിന്നനുവദിച്ച 8.40 ലക്ഷം രൂപയുടെ പദ്ധതിയുടെ നിർമാണം ഈ മാസം 15 ഓടെ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അറിയിച്ചു. ഡിവിഷനിലെ ചെറുമല, വടക്കേക്കോണം പ്ലാവിള, പുന്തല, വടക്കേ ചെറുകോണം, കരിങ്ങാലി പുഞ്ച, പുതമന കോളനി പ്രദേശങ്ങളിൽ പൈപ്പ് ലൈൻ വലിച്ച് പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുകയാണ് പദ്ധതി. ഇതിലൂടെ 50ലേറെ കുടുംബങ്ങളുടെ നിരവധി വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിനാണ് വിരാമമാകുന്നത്. പ്രദേശത്തെ കുടിവെള്ളക്ഷാമം സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ പ്രദേശവാസിയായ ദശമി എന്ന വിദ്യാർഥിനി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി എം.പി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ആദ്യ ഗഡുവായി 2.5 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, ദശമി എന്നിവരുടെ പേരിൽ നൽകിയിരുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷം രൂപയുടെ ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപയുടെ ചെക്ക് ദശമിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.