മല്ലപ്പള്ളി: 26ന് ആലപ്പുഴയിൽ നടക്കുന്ന യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിന് മുന്നോടിയായി നടന്ന റാന്നി നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.എ. മാഹീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഫൈസൽ കാച്ചാനിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ, നജീബ് പമ്പാവാലി, സെക്രട്ടറി കെ.എം.എം. സലിം, ജില്ല വൈസ് പ്രസിഡന്‍റ് ഷാനവാസ് അലിയാർ, മുസ്ലിം ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് സക്കീർ ഹുസൈൻ, സെക്രട്ടറി അൻസാരി മന്ദിരം, ജില്ല സെക്രട്ടറി ഹുനൈസ് ഊട്ടുകുളം, സംസ്ഥാന കൗൺസിൽ അംഗം റഫീഖ് ചാമക്കാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.