റാന്നി ഉപജില്ല അനുമോദന യോഗം

റാന്നി: ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ച് റാന്നി ഉപജില്ല. ശാസ്ത്ര രംഗവും വിദ്യാരംഗവും സംയുക്തമായി നടത്തിയ അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാറ പി.തോമസ് ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ അധ്യക്ഷതവഹിച്ചു. പത്തനംതിട്ട ജില്ല ഗ്രാമപഞ്ചായത്ത് അസോ. ജില്ല പ്രസിഡന്‍റും പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ പി.എസ്. മോഹനൻ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. റാന്നി മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സുധാമണി 'മയിൽപ്പീലി' മാസിക പ്രകാശനം ചെയ്തു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുകൊണ്ടുള്ള 'പാട്ടും പറച്ചിലും' പരിപാടി റാന്നി ബി.പി.സി ഷാജി എ.സലാം, വൈക്കം ഗവ. യു.പി സ്കൂൾ അധ്യാപിക മിനി പി.ശ്രീധർ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. പഴങ്ങാടി ഗവ. യു.പി സ്കൂൾ അധ്യാപിക എഫ്. അജിനി കുട്ടികൾക്കായി ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.കെ. ജയേഷ്, സി.ആർ.സി കോഓഡിനേറ്റർ എസ്. ഗീത തുടങ്ങിയവർ സംസാരിച്ചു. Ptl rni _3 school ചിത്രം റാന്നി ഉപജില്ല ശാസ്ത്രരംഗം, വിദ്യാരംഗം കലാ സാഹിത്യവേദി സംയുക്ത അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ സാറാ പി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.