പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ സിലീങ് അടർന്നുവീഴുന്നത് അപകട ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിന്‍റെ പലഭാഗത്തും സീലിങ് ഇളകി വീണുകൊണ്ടിരിക്കയാണ്. ജില്ല കോടതി പ്രവർത്തിക്കുന്ന ഭാഗത്തെ ബാത്ത് റൂമിന്‍റെ സീലിങ് മുഴുവൻ ഇളകിവീഴുകയാണ്. ഇതിനുള്ളിൽ കയറുന്നത് വലിയ അപകടത്തിന് ഇടയാക്കും. കമ്പികൾ ദ്രവിച്ച് പുറത്തുകാണാവുന്ന നിലയാണ്. താഴത്തെ നിലയിൽ വരാന്ത ഭാഗത്തെ കോൺക്രീറ്റ് സീലിങ്ങും മുഴുവൻ ഇളകിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ പല ഭാഗത്തും ഭിത്തികളിൽകൂടി ബാത്ത്റൂമിന്‍റെ പൈപ്പുകൾ പൊട്ടിയൊലിച്ച് വെള്ളം ഒഴുകുന്നുണ്ട്. പടം........................ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ബാത്ത്റൂമിലെ സീലിങ് അടർന്നുവീണ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.