കുടിവെള്ള മുട്ടിച്ച് റോഡ് നവീകരണം

മല്ലപ്പള്ളി: റോഡ് നവീകരണം കാരണം വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. നാരകത്താനി, പിച്ചാത്തിക്കല്ല്, മാർത്തോമ്മ പള്ളിപ്പടി, ആനക്കുഴി, പരിയാരം കോളനി എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ജലവിതരണം മുടങ്ങുന്നതാണ് പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ റോഡ് നവീകരണം നടക്കുന്നതിനാൽ പൈപ്പ് ലൈനുകളിൽ ഉണ്ടാകുന്ന കേടുപാടുകളാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണം. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. കുടിവെള്ളത്തിന്​ ജനം പരക്കംപായുമ്പോൾ ആഴ്ചകളായി ചില പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ട്. ബന്ധപ്പെട്ടവരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നു. കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണിവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.