'പന്തളം ഡിപ്പോ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണം'

പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്താനുള്ള നീക്കം നടക്കുന്നതിനെതിരെ ബി.ജെ.പി പന്തളം മണ്ഡലം പ്രസിഡന്‍റ്​ പി.എസ്. കൃഷ്ണകുമാർ, നഗരസഭാസമിതി പ്രസിഡന്‍റ്​ വി. ഹരികുമാർ എന്നിവർ പന്തളം ജങ്​ഷനിൽ ഉപവാസ സമരം നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. വി. ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, സംസ്ഥാന സമിതി അംഗങ്ങളായ സുശീല സന്തോഷ്, ഐശ്വര്യ, ജില്ല വൈസ് പ്രസിഡന്‍റ്​ അജിത് പുല്ലാട്, സെക്രട്ടറി കെ.വി. പ്രഭ, മണ്ഡലം പ്രസിഡന്‍റ്​ പി.എസ്. കൃഷ്ണകുമാർ, യുവമോർച്ച ജില്ല പ്രസിഡന്‍റ്​ നിഥിൻ ശിവ എന്നിവർ സംസാരിച്ചു. രാവിലെ ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിന് സമാപിച്ചു. ഫോട്ടോ: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്താനുള്ള നീക്കത്തിനെതിരെ ബി.ജെ.പി നടത്തിയ ഏകദിന ഉപവാസം ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.