കോന്നി: കോന്നി താലൂക്ക് വികസന സമിതി പ്രഹസനമാകുന്നെന്ന് ആക്ഷേപം. സർക്കാർ തീരുമാന പ്രകാരം എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചയാണ് കോന്നി താലൂക്ക് വികസന സമിതി കൂടുന്നത്. കോന്നി മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടിരുന്നു. എന്നാൽ, ചില വ്യക്തികളുടെ സൗകര്യവും താൽപര്യവും പ്രകാരം യോഗം കൃത്യമായ ദിവസം നടത്താതെ മറ്റ് ദിവസങ്ങളിലേക്ക് മാറ്റിവെക്കുന്നത് പതിവാക്കുകയാണ്. ഇത് യോഗത്തിലെ മറ്റ് പ്രതിനിധികളെ അറിയിക്കാതെയാണെന്ന് ആക്ഷേപമുണ്ട്. കുടിവെള്ളവും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണവും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോഴാണ് വികസന സമിതി തീരുമാനിക്കുന്ന ദിവസം യോഗം മാറ്റിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.