പന്തളം: ബൈക്കിലെത്തിയ യുവാവ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ മർദിച്ചെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് തുമ്പമൺ, കീരുകുഴി ബിജുഭവനിൽ ബിജുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലിന് തുമ്പമൺ ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ബൈക്കിലെത്തിയ ബിജു ഡ്യൂട്ടിയിലുണ്ടായിരുന്ന പന്തളം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് സനൽകുമാറിനെ (56) മർദിക്കുകയായിരുന്നു. സ്കൂൾ വിട്ട സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിനിടെയിലായിരുന്നു സംഭവം. പരിക്കേറ്റ സനൽകുമാറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.