നെഹ്റു യുവകേന്ദ്ര പുരസ്കാരം ചേരിയക്കൽ ത്രീസ്റ്റാർ ക്ലബിന്

പന്തളം: ജില്ലയിലെ മികച്ച സംഘടനക്കുള്ള നെഹ്റു യുവകേന്ദ്ര പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്ന് ത്രീസ്റ്റാർ ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി. നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റർ സന്ദീപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. അസി. കലക്ടർ സന്ദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല യുവജനക്ഷേമ ഓഫിസർ എസ്.ബി. ബീന, വാർഡ് കൗൺസിലർ സിന്ധു അനിൽകുമാർ, ത്രീസ്റ്റാർ സെക്രട്ടറി പ്രമോദ് കണ്ണങ്കര, പ്രസിഡന്‍റ്​ നിബിൻ രവീന്ദ്രൻ, വി. വിനീത് എന്നിവർ സംസാരിച്ചു. ഫോട്ടോ: ജില്ലയിലെ മികച്ച സംഘടനക്കുള്ള നെഹ്റു യുവകേന്ദ്ര പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്ന് ത്രീസ്റ്റാർ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.