ജില്ല ക്ഷീരസംഗമം നാളെ അടൂരിൽ

ptl th 1 പത്തനംതിട്ട: ക്ഷീര വികസനവകുപ്പ് സംഘടിപ്പിക്കുന്ന ജില്ല ക്ഷീര സംഗമം എഴ്, എട്ട് തീയതികളിൽ അടൂർ മാർത്തോമ യൂത്ത് സെന്‍ററിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാവിലെ എട്ടിന് മേലൂട് എസ്.എം ലോഡ്ജിന് സമീപം കന്നുകാലി പ്രദർശനം. 8.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആർ. മനു അധ്യക്ഷത വഹിക്കും. തുടർന്ന് ഡയറി ക്വിസ് നടക്കും. എട്ടിന് രാവിലെ 9.30ന് മാർത്തോമ യൂത്ത് സെന്ററിൽ ക്ഷീര വികസന സെമിനാർ നടക്കും. 11ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കർഷക മുഖാമുഖവും നടക്കും. ജില്ലയിൽ രജിസ്റ്റർ ചെയ്ത 206 സഹകരണ സംഘങ്ങളിൽ 191 ആപ്കോസ് സംഘങ്ങളും 15 പരമ്പരാഗത സംഘങ്ങളുമാണ് പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ എ.പി. ജയൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, അസി. ഡയറക്ടർ പി. അനിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.