അടൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്‍റെ ആഭിമുഖ്യത്തിൽ വിളംബരറാലിയും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. അടൂർ സി.ഡി.എസ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച് ഗാന്ധിസ്മൃതി മൈതാനത്ത് അവസാനിച്ച റാലിയും സിഗ്നേച്ചർ കാമ്പയിനും നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ബീന ബാബു, എം. അലാവദ്ദീൻ, സിന്ധു തുളസീധരക്കുറുപ്പ്, കൗൺസിലർമാരായ സുധ പത്മകുമാർ, ശോഭ തോമസ്, അനിത ദേവി, രാജി ചെറിയാൻ, അപ്സര സനൽ, അനു വസന്തൻ, സി.ഡി.എസ് അധ്യക്ഷ വത്സല പ്രസന്നൻ, ഉപാധ്യക്ഷ ശശികല, ഗായത്രിദേവി, ഉഷാകുമാരി, വിദ്യ, ഗീത തുടങ്ങിയവർ സംസാരിച്ചു. PTL ADR CDS അടൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പയിൻ നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.